ക്ഷേമനിധി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
ക്ഷേമനിധി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍

ഇടുക്കി: നാളുകളായി മുടങ്ങിക്കിടക്കുന്ന നിര്‍മാണ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം ടി ആര്‍ ശശിധരന്‍ ആവശ്യപ്പെട്ടു. ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ചിയാര്‍ മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ അംശാദായത്തുക അടച്ച് പെന്‍ഷനുവേണ്ടി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്. ക്ഷേമനിധി പെന്‍ഷനുപുറമേ ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിട്ടും തുക കുറച്ചത് പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ തൊഴിലാളികള്‍ സമരം ചെയ്യുമെന്നും ടി ആര്‍ ശശിധരന്‍ പറഞ്ഞു.
തൊപ്പിപ്പാള വ്യാപാര ഭവനില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ മേഖലാ പ്രസിഡണ്ട് ബില്‍ഫി മാത്യു അധ്യക്ഷനായി. യൂണിയന്‍ ജില്ലാ സെക്രട്ടറി രഘു കുന്നുംപുറം, മേഖലാ സെക്രട്ടറി വര്‍ഗീസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






