പുരാതന അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു
പുരാതന അയ്യപ്പന്‍കോവില്‍ ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു

ഇടുക്കി: പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി. തന്ത്രി ഈശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. 50 വര്‍ഷത്തിനുശേഷം ദേവപ്രശ്നവിധി പ്രകാരം ശ്രീകോവില്‍ നവീകരിച്ചശേഷമാണ് പ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് പ്രതിഷ്ഠാ പൂജ, ഗണപതിഹോമം, ഭദ്രകാളി- യോഗേശ്വരി പ്രതിഷ്ഠ എന്നിവയും നടന്നു. തിങ്കളാഴ്ച തിരുവനന്തപുരം മഹാദേവ ഭജന്‍സിന്റെ തിരുനാമകീര്‍ത്തനാലാപനവും ശ്രീസരസ്വതി കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടി കളിയും കഥകളിയും അരങ്ങേറി..
What's Your Reaction?






