കാണക്കാലിപ്പടിയില്‍ ദേശീയപാതയോരത്ത് സംരക്ഷണഭിത്തിയില്ല: വാഹനങ്ങള്‍ക്ക് ഭീഷണി

കാണക്കാലിപ്പടിയില്‍ ദേശീയപാതയോരത്ത് സംരക്ഷണഭിത്തിയില്ല: വാഹനങ്ങള്‍ക്ക് ഭീഷണി

Feb 10, 2025 - 23:24
 0
കാണക്കാലിപ്പടിയില്‍ ദേശീയപാതയോരത്ത് സംരക്ഷണഭിത്തിയില്ല: വാഹനങ്ങള്‍ക്ക് ഭീഷണി
This is the title of the web page

ഇടുക്കി: വെള്ളയാംകുടി കാണക്കാലിപ്പടിക്കുസമീപം അടിമാലി- കുമളി ദേശീയപാതയോരത്ത് സംരക്ഷണ ഭിത്തിയില്ലാത്തത് വാഹനങ്ങള്‍ക്ക് ഭീഷണി. റോഡിന് വീതിക്കുറവുള്ള ഈ ഭാഗം മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഹൈറേഞ്ചിലെ ഏറ്റവും തിരക്കേറിയ പാതയിലാണ് അപകടഭീഷണി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ദേശീയപാത നവീകരിച്ചെങ്കിലും സംരക്ഷണഭിത്തി നിര്‍മിക്കാന്‍ നടപടിയുണ്ടായില്ല. മുന്‍വര്‍ഷങ്ങളില്‍ മഴക്കാലത്ത് ഇവിടെ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വളവുകളുള്ള ഈ ഭാഗത്ത് മുമ്പ് നിരവധി വാഹനങ്ങളും അപകടത്തില്‍പെട്ടിരുന്നു. മറ്റ് ജില്ലകളില്‍നിന്നുള്ള വാഹനയാത്രികര്‍ക്കും അപകടവളവുകള്‍ ഭീഷണിയാണ്. അടിയന്തരമായി സംരക്ഷണ ഭിത്തി വളവില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow