തുളസിപ്പാറ ക്ഷേത്രത്തിലെ തിടമ്പേറ്റാന്‍ ഗജവീരന്‍ ഗുരുവായൂര്‍ ദാമോദര്‍ദാസ്: ഉജ്ജ്വല സ്വീകരണമൊരുക്കി നാട്ടുകാര്‍
തുളസിപ്പാറ ക്ഷേത്രത്തിലെ തിടമ്പേറ്റാന്‍ ഗജവീരന്‍ ഗുരുവായൂര്‍ ദാമോദര്‍ദാസ്: ഉജ്ജ്വല സ്വീകരണമൊരുക്കി നാട്ടുകാര്‍

ഇടുക്കി: ഇരട്ടയാര്‍ തുളസിപ്പാറ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മകരപ്പുയ മഹോത്സവത്തിന് തിടമ്പേറ്റാന്‍ എത്തിയ ഗജവീരന്‍ ഗുരുവായൂര്‍ ദാമോദര്‍ദാസിന് ഗംഭീര സ്വീകരണമൊരുക്കി നാട്ടുകാര്‍. ഇരട്ടയാര്‍ പെട്രോള്‍ പമ്പ് ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളോടെയാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്. വ്യത്യസ്ത ശീലങ്ങളും അസാമാന്യ വളര്‍ച്ചയും ബുദ്ധിയുമുള്ള ഈ കരിവീരന്‍ ഉത്സവങ്ങളിലെ താരമാണ്. 1999 ഫെബ്രുവരി 24നാണ് നാലുവയസുകാരനായി പുന്നത്തൂര്‍ കോട്ടയിലെത്തിയത്. അന്നത്തെ മേല്‍ശാന്തി കക്കാട് ഇല്ലത്ത് ദേവദാസ് നമ്പൂതിരിയാണ് നടയ്ക്കിരുത്തിയത്. അദ്ദേഹത്തിന്റെ അച്ഛന്റെ പേരിന്റെ ആദ്യ ഭാഗവും അദ്ദേഹത്തിന്റെ പേരിന്റെ അവസാനഭാഗവും ചേര്‍ത്താണ് ദാമോദര്‍ദാസ് എന്ന പേര് നല്‍കിയത്. 18 നഖങ്ങള്‍, ഭംഗിയുള്ള ഒത്ത കൊമ്പുകള്‍, ഉയര്‍ന്ന തലക്കുന്നി, വലിയ വായുകുംഭം, കുറഞ്ഞ മദകരി, നല്ല നടയമരങ്ങള്‍, നീളമുള വാല്‍, വലിയ ചെവികള്‍, തേന്‍ നിറമുള്ള കണ്ണുകള്‍, നീളമുള്ള തുമ്പിക്കൈ ഇങ്ങനെ പോകുന്നു വിശേഷണങ്ങള്‍. ഇരട്ടയാറിലെത്തിയ ഗുരുവായൂര്‍ ദാമോദര്‍ദാസിനെ കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ക്ഷേത്രം പ്രസിഡന്റ് ഷിബു സത്യന്‍ ഫലങ്ങള്‍ നല്‍കി ആനയെ സ്വീകരിച്ചു. ഇരട്ടയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലും സ്വീകരണം നല്‍കി.
What's Your Reaction?






