കട്ടപ്പന ഗവ. ഐടിഐയിൽ വ്യവസായ സംരംഭകത്വ ബോധവൽക്കരണ സെമിനാർ നടത്തി
കട്ടപ്പന ഗവ. ഐടിഐയിൽ വ്യവസായ സംരംഭകത്വ ബോധവൽക്കരണ സെമിനാർ നടത്തി

ഇടുക്കി: കട്ടപ്പന ഗവ. ഐടിഐയിലെ ഇ ഡി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വ്യവസായിക സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പ്രിന്‍സിപ്പല്‍ അനില എം കെ ഉദ്ഘാടനം ചെയ്തു. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പുവരുത്തുക, സ്വന്തമായി വ്യവസായം ആരംഭിക്കുന്നതിന് അവരെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടുകൂടിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. പഠനം പൂര്‍ത്തിയാകുന്ന വിദ്യാര്‍ഥികള്‍ ജോലിക്കായി അലയേണ്ട സാഹചര്യത്തില്‍നിന്ന് സ്വന്തമായി വ്യവസായം തുടങ്ങാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രത്യേക ക്ലാസുകളും നടത്തി. ഗ്രൂപ്പ് ഇന്‍സ്‌പെക്ടര്‍ പി സി ചന്ദ്രന്‍ അധ്യക്ഷനായി. ഇ ഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ മനോജ് മോഹന്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ വിജീഷ് എം പി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിലന്‍ ദാസ്, ട്രെയിനി കൗണ്‍സില്‍ അഡ്വൈസര്‍ അനില്‍കുമാര്‍, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ജോസഫ് പി എം, ബിനോ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






