അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് നടീല്‍വസ്തുക്കള്‍ വിതരണം ചെയ്തു
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് നടീല്‍വസ്തുക്കള്‍ വിതരണം ചെയ്തു

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ജയ്‌മോന്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായാണ് പരിപാടി. ഇഞ്ചി, ചേന തുടങ്ങി അഞ്ച് കിലോയോളം നടീല്‍വസ്തുക്കളാണ് ഓരോ കര്‍ഷകര്‍ക്കും നല്‍കിയത്. 3 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി. പരിപാടിയില്‍ വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ഷൈമോള്‍ രാജന്‍, നിഷാ വിനോജ്, സോണിയ ജെറി, ജോമോന്‍ വി ടി, ബിനു, കൃഷി ഓഫീസര്‍ അന്ന ഇമ്മാനുവല്‍, കൃഷി അസിസ്റ്റന്റ് സ്മിത പി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






