ബജറ്റില്‍ 10 കോടി: അയ്യപ്പന്‍കോവിലില്‍ കോണ്‍ക്രീറ്റ് പാലം വരുന്നു: പ്രതീക്ഷയോടെ നാട്ടുകാര്‍
ബജറ്റില്‍ 10 കോടി: അയ്യപ്പന്‍കോവിലില്‍ കോണ്‍ക്രീറ്റ് പാലം വരുന്നു: പ്രതീക്ഷയോടെ നാട്ടുകാര്‍

ഇടുക്കി: അയ്യപ്പന്‍കോവില്‍-കാഞ്ചിയാര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് പാലത്തിന്റെ നിര്‍മാണത്തിനായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. നാട്ടുകാരുടെ വര്‍ഷങ്ങളായിട്ടുള്ള സ്വപ്‌നമാണ് അയ്യപ്പന്‍കോവിലിലെ കോണ്‍ക്രീറ്റ് പാലം. പദ്ധതി പ്രദേശത്ത് വെള്ളം കയറുമ്പോള്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് തൂക്കുപാലത്തെയാണ്. എന്നാല്‍ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകാത്തതിനാല്‍ വലിയ അപകടസാധ്യതയാണ് നിലനില്‍ക്കുന്നത്. മണ്ണ് പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടും അധികൃതര്‍ തുടര്‍നടപടി സ്വീകരിക്കുന്നില്ലായെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വനംവകുപ്പ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റില്‍ തുക അനുവധിച്ചതോടെ വലിയ പ്രതീക്ഷയിലാണ് നാട്ടുകാര്‍.
What's Your Reaction?






