കുമളിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം: 2 പേര്‍ക്ക് പരിക്ക്
കുമളിയില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം: 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: കുമളി ചോറ്റുപാറയ്ക്കുസമീപം സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ സുബൈര്‍, ആമീന്‍ ഫാസിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടുകൂടി തൊടുപുഴയില്‍നിന്ന് കുമളിയിലേയ്ക്ക് വരികയായിരുന്ന കാറും കുമളിയില്‍നിന്ന് ഏലപ്പാറയിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന്റെ കാരണമെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍ കാറിന്റെയും ബസിന്റെയും മുന്‍വശം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. കുമളി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?






