മേപ്പാറയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
മേപ്പാറയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹേറിറ്റേജും ഇടുക്കി മെഡിക്കല്‍ കോളേജും കാഞ്ചിയാര്‍ കുടുംബാരോഗ്യകേന്ദ്രവും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പാറ ലൂര്‍ദ് മാതാ പള്ളി പാരിഷ് ഹാളില്‍ നടന്ന കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. സൗജന്യ കാഴ്ച പരിശോധന, തിമിര പരിശോധന, ഡയബറ്റിക്‌സ് മൂലം കണ്ണിനെ ബാധിക്കുന്ന രോഗങ്ങളുടെ നിര്‍ണയം തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായിരുന്നു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധുകുട്ടന്‍ അധ്യക്ഷയായി. പഞ്ചായത്തംഗം പ്രിയ ജോമോന്‍, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ജിതിന്‍ കൊല്ലംകുടി, ഡോ. ബിബിന്‍ കുര്യാക്കോസ്, ജോസുകുട്ടി പൂവത്തുംമുട്ടില്‍, അരുണ്‍ ആര്‍ നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോസഫ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജയ ടി.പി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






