നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ മിനി മീ മാനിയ 25 കിഡ്‌സ് ഫെസ്റ്റ് 13ന്
നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ മിനി മീ മാനിയ 25 കിഡ്‌സ് ഫെസ്റ്റ് 13ന്

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗമായ കിഡ്‌സ് വണ്ടര്‍ലായുടെ നേതൃത്വത്തില്‍ മിനി മീ മാനിയ 25 കിഡ്‌സ് ഫെസ്റ്റ് 13ന് രാവിലെ 9.30 ന് ആരംഭിക്കും. ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന പൊതുസമ്മേളനം ഗാനരചയിതാവും സാഹിത്യകാരിയുമായ അഡ്വ. സീമ പ്രമോദ് ഉദ്ഘാടനം ചെയ്യും. കെ ജി വിഭാഗം പിടിഎ പ്രസിഡന്റ് ശ്രുതി മുരളി അധ്യക്ഷയാകും. മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് എന്‍ഡോവ്‌മെന്റ് വിതരണവും സമ്മാനദാനവും നിര്‍വഹിക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി അനീഷ് , കാഞ്ചിയാര്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മധുകുട്ടന്‍, ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു, അഡ്മിനിസ്‌ട്രേറ്റര്‍ എസ് എസ് അനിതാ ശേഖര്‍, സ്റ്റാഫ് സെക്രട്ടറി എം എസ് സിന്ധുമോള്‍ കണ്‍വീനര്‍മാരായ അനില രവീന്ദ്രന്‍, രജനി അരവിന്ദന്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?






