വൈദ്യുതി മുടക്കം പതിവ് : പ്രത്യക്ഷ സമരത്തിനൊരുങ്ങി കാഞ്ചിയാര്‍ ഒറ്റമരം നിവാസികള്‍

  വൈദ്യുതി മുടക്കം പതിവ് : പ്രത്യക്ഷ സമരത്തിനൊരുങ്ങി കാഞ്ചിയാര്‍ ഒറ്റമരം നിവാസികള്‍

Apr 30, 2025 - 10:31
 0
  വൈദ്യുതി മുടക്കം പതിവ് : പ്രത്യക്ഷ സമരത്തിനൊരുങ്ങി കാഞ്ചിയാര്‍ ഒറ്റമരം നിവാസികള്‍
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് പരിധിയിലെ പള്ളിക്കവല, ഒറ്റമരം മേഖലയില്‍ വൈദ്യുതി മുടക്കം പതിവായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. വൈദ്യുതി മുടക്കത്തിനെതിരെയും വൈദ്യുതി വകുപ്പ് ജീവനക്കാരുടെ നിരുത്തരവാദിത്വമായ നിലപാടിനെതിരെയും നിവേദനം നല്‍കുകയും പ്രതിഷേധയോഗം ചേരുകയും ചെയ്തു. പ്രത്യക്ഷ സമരപരിപാടികള്‍ക്ക് മുന്നോടിയായി പ്രതിഷേധയോഗം ചേര്‍ന്നത്. ഒറ്റമരം ഭാഗത്തുകൂടി കടന്നുപോകുന്ന 11 കെ വി വൈദ്യുതിലൈന്‍ ഏല ത്തോട്ടങ്ങള്‍ക്ക്  ഉള്ളിലൂടെയാണ്.  വൈദ്യുതി മുടക്കത്തിന്റെ നിരന്തര പരാതിയെ തുടര്‍ന്ന്  വൈദ്യുതി വകുപ്പ് ഓഫീസില്‍ നിന്ന് ടച്ചുവെട്ടാന്‍ ഒന്നോ രണ്ടോ ദിവസം ലൈന്‍ ഓഫ് ചെയ്താലും വൈദ്യുതി ലൈനുകള്‍ മരച്ചില്ലകളില്‍ മുട്ടുന്ന ഭാഗങ്ങളില്‍ ജീവനക്കാര്‍ ടച്ച് വെട്ടുന്നില്ല. ഇതോടെ  മഴ പെയ്യുമ്പോള്‍ വൈദ്യുതി മുടക്കം പതിവാകുകയാണ്. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണ്. ഇത് അന്വേഷിക്കാന്‍ ലബ്ബക്ടയിലെ കെഎസ്ഇബി ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും ഉദ്യോഗസ്ഥര്‍ ഉപഭോക്താക്കളോട് മാന്യമായി പെരുമാറുകയില്ലന്നും പരാതിയുണ്ട്. 
സ്ഥിരമായുള്ള വൈദ്യുതി മുടക്കം  വിദ്യാര്‍ഥികള്‍ക്കും വാര്‍ധക്യസഹജമായ  അസുഖങ്ങളില്‍ കഴിയുന്നവര്‍ക്കും രോഗികള്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാകുന്നു. വീട്ടാവശ്യങ്ങളും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും മുടങ്ങുന്നു. ജീവനക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നടപടിയില്‍ പ്രതിഷേധിച്ച്   വൈദ്യുതി വകുപ്പ് ഓഫീസ് പടിക്കല്‍  ഉപരോധം  സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. അതിനു മുന്നോടിയായി  ഇടുക്കി എംഎല്‍എ, കലക്ടര്‍, കണ്‍സ്യൂമര്‍ റീഡ്രസല്‍ ഫോറം, വകുപ്പ് മന്ത്രി, ഹൈറേഞ്ച് കമ്മ്യൂണിക്കേഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. ഒറ്റമരത്ത് നടന്ന പ്രതിഷേധ യോഗത്തിന്  എ ആര്‍ ഗോപിനാഥന്‍, ജോസ് ആന്റണി, എ ജെയിംസ് , ഷാജി തോമസ്, എന്‍ ജി തോമസുകുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow