ചിന്നക്കനാല്‍ 301ല്‍ കലക്ടര്‍ വി വിഗ്‌നേശ്വരി സന്ദര്‍ശനം നടത്തി

ചിന്നക്കനാല്‍ 301ല്‍ കലക്ടര്‍ വി വിഗ്‌നേശ്വരി സന്ദര്‍ശനം നടത്തി

Jun 17, 2025 - 13:55
 0
ചിന്നക്കനാല്‍ 301ല്‍ കലക്ടര്‍ വി വിഗ്‌നേശ്വരി സന്ദര്‍ശനം നടത്തി
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ 301 ആദിവാസി മേഖലയില്‍ കലക്ടര്‍ വി വിഗ്‌നേശ്വരി സന്ദര്‍ശനം നടത്തി. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനും അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. പട്ടയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കും. ഭൂമി കിട്ടാത്തവര്‍ക്ക് സ്ഥലം കാട്ടിക്കൊടുക്കാനും കരം അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാക്കാനും ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഗോത്രജനതയുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പദ്ധതികളും ആലോചനയിലുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
ആദിവാസി വിഭാഗത്തില്‍പെട്ടവരെ 2002-03 കാലഘട്ടത്തില്‍ കുടിയിരുത്തിയശേഷം ഇവിടം സന്ദര്‍ശിക്കുന്ന രണ്ടാമത്തെ കലക്ടറാണ് വി വിഗ്‌നേശ്വരി. വന്യമൃഗ ശല്യത്തെ തുടര്‍ന്ന് വീടും സ്ഥലവും ഉപേക്ഷിച്ച് നിരവധിപേര്‍ പോയി. നിലവില്‍ 90 പോരാണ് കുടിയിലുള്ളത്. ഇതില്‍ സ്ഥിരതാമസക്കാര്‍ 45 കുടുംബങ്ങളാണ്. സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ വീടുകള്‍ ചോര്‍ന്നൊലിക്കുകയാണ്. ഗതാഗത യോഗ്യമായ റോഡും കുടിവെള്ള സൗകര്യവും ഇവിടെയില്ല. കാട്ടാന ആക്രമണം പതിവായ മേഖലയില്‍ വന്യമൃഗ ശല്യം കുറയ്ക്കാന്‍ പ്രതിരോധ സംവിധാനങ്ങളുമില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow