ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏലപ്പാറ സ്വദേശിനിക്ക് രക്ഷകരായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍
ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏലപ്പാറ സ്വദേശിനിക്ക് രക്ഷകരായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍

ഇടുക്കി: ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മധ്യവയസ്‌കയ്ക്ക് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചു കിട്ടി. ഏലപ്പാറ സ്വദേശിനി ചന്ദ്രപ്രഭ (48) ക്കാണ് ചൊവ്വാഴ്ച രാവിലെ 9 ഓടെ സ്വകാര്യ ബസിലെ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നെടുങ്കണ്ടം കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് ജോര്‍ജ് ബസിലാണ് സംഭവം. ബസ് കുട്ടിക്കാനത്തിന് സമീപമെത്തിയപ്പോള്‍ ചന്ദ്രപ്രഭക്ക്് ബുദ്ധിമുട്ട് അനുഭവപ്പെടുകയും വിവരം മറ്റു യാത്രക്കാരോട് പറയുകയും ചെയ്തു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധന നടത്തി രക്തസമ്മര്‍ദ്ദം കുറഞ്ഞതാണെന്ന് കണ്ടെത്തുകയും പ്രഥമ ശുശ്രുഷയും നല്‍കുകയും ചെയ്തു അബോധാവസ്ഥയിലായ ഇവരെ പെരുവന്താനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് തുടര്‍ ചികിത്സ നല്‍കി. പെരുവന്താനം കൊക്കയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങത്തിലെ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എംഎല്‍എസ്പി) ജീവനക്കാരായ ട്രീസ ഡോമിനിക്്, അനു ബേബി, നിമിഷ ഷെവിന്‍, ശുഭ എന്നിവരുടെ അവസരോചിതമായ ഇടപെടലണ് ചന്ദ്രപ്രഭയ്ക്ക് പുതുജീവന്‍ നല്‍കിയത്. ബസില്‍ ചികിത്സ നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെ യാത്രക്കാരും ആശുപത്രി ജീവനക്കാരും അഭിനന്ദിച്ചു.
What's Your Reaction?






