ശാസ്താനടയിൽ ലോഡുമായി എത്തിയ ടോറസ് മറിഞ്ഞ് അപകടം
ശാസ്താനടയിൽ ലോഡുമായി എത്തിയ ടോറസ് മറിഞ്ഞ് അപകടം

ഇടുക്കി: വള്ളക്കടവ് ശാസ്താനടയില്‍ ലോഡുമായി എത്തിയ ടോറസ് മറിഞ്ഞു. ബുധനാഴ്ച രാത്രി 11 ന് പോണ്ടിച്ചേരിയില്‍ നിന്നും ഇരുമ്പുകമ്പിയുമായി കട്ടപ്പനയിലേക്ക് വരുകയായിരുന്ന വാഹനം നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡില്‍ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ കുമാര്‍, രാജ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വള്ളക്കടവ് ആനവിലാസം റോഡിന്റെ വീതികുറവും സൂചന ബോര്‍ഡുകളുടെ അഭാവവുമാണ് അപകടങ്ങള്‍ക്ക് കാരണമം. ഈ സാഹചര്യത്തില്‍ റോഡിന്റെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
What's Your Reaction?






