കട്ടപ്പന പൊലീസ് സ്റ്റേഷന് മുമ്പിലെ വാകമരം മുറിക്കല്‍ ആരംഭിച്ചു
കട്ടപ്പന പൊലീസ് സ്റ്റേഷന് മുമ്പിലെ വാകമരം മുറിക്കല്‍ ആരംഭിച്ചു

കട്ടപ്പന പൊലീസ് സ്റ്റേഷന് മുമ്പില്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന വാകമരം മുറിക്കാന്‍ നടപടിയായി. ആദ്യഘട്ടമായി 11 കെ.വി ലൈനുകള്‍ അഴിച്ച് മാറ്റുന്ന നടപടികളാണ് ആരംഭിച്ചത്. ഇത് അഴിച്ച് മാറ്റണമെന്ന് കാണിച്ച് കെ എസ് ഇ ബി യില്‍ പരാതി നല്‍കിയിരുന്നു. മരത്തിന്റെ ഒരു വശത്തെ വേരുകള്‍ റോഡ് നിര്‍മാണത്തിനായി മുറിച്ചു മാറ്റിയിരുന്നു. ശക്തമായ കാറ്റാടിച്ചാല്‍ മരം മറിഞ്ഞ് വീഴുന്നത് പൊലീസ് സ്റ്റേഷന് മുകളിലേക്കാണ്. ഇത് ഈ വഴി കടന്നു പോകുന്ന വാഹന, കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
What's Your Reaction?






