ജില്ലാ തൊഴില്‍ പരിശീലന കേന്ദ്രം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു
ജില്ലാ തൊഴില്‍ പരിശീലന കേന്ദ്രം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്ത സംരംഭമായ തൊഴില്‍ പരിശീലന കേന്ദ്രം ഐബിറ്റ് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. റെസിഡന്‍ഷ്യല്‍ പരിശീലന സൗകര്യങ്ങള്‍ വളരെ പരിമിതമായ ജില്ലാ ആസ്ഥാനത്ത്ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പണി കഴിപ്പിച്ച ബഹുനില മന്ദിരത്തിലാണ് പരിശീലന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. കലക്ടര്‍ വി. വിഘ്‌നേശ്വരി ധാരണ പത്രം കൈമാറി. വൈസ് പ്രസിഡന്റ് എബി തോമസ് പദ്ധതി വിശദികരണം നടത്തി. കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയ ആന്റണി പാറത്തോടിനെ യോഗത്തില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, പഞ്ചായത്ത് സെക്രട്ടറി ഷൈജ മോള്‍ പി കോയ, പഞ്ചായത്തംഗം കെ ജി സത്യന്‍, വത്തിക്കൂടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി, ഡിവിഷന്‍ മെമ്പര്‍ ഡിറ്റാജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രിയ സാമൂഹ്യ രംഗത്തെ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.
What's Your Reaction?






