കനത്ത മഴ: ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു 

കനത്ത മഴ: ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു 

Aug 19, 2025 - 10:39
 0
കനത്ത മഴ: ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു 
This is the title of the web page

ഇടുക്കി: കഴിഞ്ഞ ഒരു മാസക്കാലമായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയിലെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. സംസ്ഥാനത്താകെ 9 അണക്കെട്ടുകളില്‍ ഞായറാഴ്ച്ച വൈകിട്ടോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ജില്ലയിലെ മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളുമുണ്ട്. വ്യഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തതോടെ ഇടുക്കി അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. പുഴകളിലും അരുവികളിലും ശക്തമായ വെള്ളമൊഴുക്കാണ് നിലനില്‍ക്കുന്നത്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നാല്‍ കൂടുതല്‍ അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിയിലേക്കെത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow