ബൈക്കും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്: യുവതിയുടെ നില ഗുരുതരം: അപകടം കാഞ്ചിയാര്‍ കക്കാട്ടുകടയില്‍
ബൈക്കും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്: യുവതിയുടെ നില ഗുരുതരം: അപകടം കാഞ്ചിയാര്‍ കക്കാട്ടുകടയില്‍
ഇടുക്കി: മലയോര ഹൈവേയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രികരായ കൊട്ടാരക്കര സ്വദേശിനി മായ, കൊച്ചറ സ്വദേശി ആബേല്‍ എന്നിവര്‍ക്കാണ് പരിക്ക്. മായയുടെ പരിക്ക് ഗുരുതരമാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാഞ്ചിയാര്‍ കക്കാട്ടുകടയിലാണ് അപകടം. അമിതവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും നാട്ടുകാര്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മായ വെന്റിലേറ്ററില്‍ തുടരുന്നു. കട്ടപ്പന പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?