കര്‍ഷക കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
കര്‍ഷക കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി
ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് ടോമി പാലക്കാടന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ, കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കണ്‍വന്‍ഷനില്‍ തീരുമാനിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെയും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിച്ചു. വന്യമൃഗ ശല്യവും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും കണ്‍വന്‍ഷനില്‍ ചര്‍ച്ചയായി. മണ്ഡലം പ്രസിഡന്റ് ജിജോ അരീപ്ലാക്കല്‍ അധ്യക്ഷനായി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ബെന്നി കുന്നേല്‍, നിയോജകമണ്ഡലം പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍, ബ്ലോക്ക് പ്രസിഡന്റ് ജയന്‍ കുരുവിള, എം പി ജോസ്, റോയി ചാത്താനാട്ട്, ഷിന്റോ പാറയില്‍, ജോര്‍ജ് തെക്കേവീട്ടില്‍, ഷാജി കൊച്ചുകരോട്ട്, പി.യു. സ്‌കറിയ, ബോസ് പുത്തയത്ത്, സജോ പന്തതല തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?