ഇരട്ടയാര്‍ സെന്റ്  തോമസ് ഫെറോന പള്ളിയില്‍ തിരുനാള്‍ 30മുതല്‍ 

ഇരട്ടയാര്‍ സെന്റ്  തോമസ് ഫെറോന പള്ളിയില്‍ തിരുനാള്‍ 30മുതല്‍ 

Jan 29, 2026 - 16:52
Jan 30, 2026 - 10:53
 0
ഇരട്ടയാര്‍ സെന്റ്  തോമസ് ഫെറോന പള്ളിയില്‍ തിരുനാള്‍ 30മുതല്‍ 
This is the title of the web page

 
ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഫെറോന പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ 30,31, ഫെബ്രുവരി 1 തീയതികളില്‍ നടക്കും. 30ന് രാവിലെ 6.15ന് കുര്‍ബാന, വൈകിട്ട് 4.30ന് ഫാ.സഖറിയാസ് കുമ്മണ്ണൂപറമ്പില്‍ കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ഠയും നടത്തും. 4:45ന്  ഫാ. ജോര്‍ജ് നെടുംപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന കുര്‍ബാനയും തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനവും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും വാഹന വെഞ്ചിരിപ്പും നടക്കും. ശനിയാഴ്ച രാവിലെ 6.15 ന് കുര്‍ബാന, വൈകിട്ട് 4ന് നൊവേന, ലദീഞ്ഞ്, 4.15ന് കുര്‍ബാന, ഫാ. തോംസണ്‍ കൂടപ്പാട്ട്, 5:45ന് ശാന്തിഗ്രാം കപ്പേളയിലേയ്ക്ക് പ്രദക്ഷിണം, സന്ദേശം ഫാ. മാത്യു പൊന്നമ്പേല്‍. ഫെബ്രുവരി 1ന് രാവിലെ 7 നും 8.15നും വി.കുര്‍ബാന,  വൈകിട്ട് 4ന് കുര്‍ബാന ഫാ. ജോജു അടമ്പക്കല്ലേല്‍, ഫാ.ജോയിസ് അഴിമുഖത്ത്, 6:15 ന് വിശ്വസ പ്രഘോഷണ റാലി, 7:30 ന് പ്രശസ്ത സിനിമ പിന്നണി ഗായകന്‍ ലിബിന്‍ സ്‌കറിയ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ. വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. പ്രിന്‍സ് പുളിയാങ്കല്‍, ജനറല്‍ കണ്‍വീനര്‍ സിജോ ഇലന്തൂര്‍, കൈക്കാരന്മാരായ പ്രദീപ് മാത്യു കുഴിപ്പള്ളി, ജോസ് കാവില്‍പുരയിടം, ഗോഡ്വിന്‍ മയിലാടുംപാറ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow