ആനയിറങ്കല്‍ ഡാം ക്യാച്ച്‌മെന്റ് ഏരിയായിലെ കൈയേറ്റം ഒഴിപ്പിച്ചു: ആനത്താര കൈയേറിയുള്ള ഫെന്‍സിങ് പൊളിച്ചുനീക്കി
ആനയിറങ്കല്‍ ഡാം ക്യാച്ച്‌മെന്റ് ഏരിയായിലെ കൈയേറ്റം ഒഴിപ്പിച്ചു: ആനത്താര കൈയേറിയുള്ള ഫെന്‍സിങ് പൊളിച്ചുനീക്കി
ഇടുക്കി: ആനയിങ്കല്‍ ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയായിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് റവന്യു വകുപ്പ്. ചിന്നക്കനാലില്‍ അടിക്കടിയുണ്ടാകുന്ന കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് ആനയുടെ സഞ്ചാര പാത തടസപ്പെടുത്തി അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫെന്‍സിങ്ങുകള്‍ പൊളിച്ച് നീക്കണമെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നുമുള്ള കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഫെന്‍സിങ്ങുകള്‍ പൊളിച്ചുനീക്കിയത്. വെള്ളിയാഴ്ച രാവിലെ ദേവികുളം സബ് കലക്ടര്‍ വി എം ആര്യ ഐഎഎസ്സിന്റെ നേതൃത്വത്തിലായിരുന്നു നടപടി. മൂന്നാര്‍, ദേവികുളം, അടിമാലി, ശാന്തന്‍പാറ തുടങ്ങിയ സ്റ്റേഷനുകളില്‍നിന്നായി പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ചിന്നക്കനാലിലെ കൈയേറ്റങ്ങള്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ വരും ദിവസങ്ങളിലും ഉണ്ടാകുമെന്നതാണ് റവന്യു വകുപ്പ് അധികൃതര്‍ നല്‍കുന്ന വിവരം.
What's Your Reaction?