കട്ടപ്പന നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷം  : യാത്രക്കാരും നാട്ടുകാരും ഭീതിയില്‍ 

കട്ടപ്പന നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷം  : യാത്രക്കാരും നാട്ടുകാരും ഭീതിയില്‍ 

Nov 30, 2025 - 14:50
Dec 1, 2025 - 00:57
 0
കട്ടപ്പന നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷം  : യാത്രക്കാരും നാട്ടുകാരും ഭീതിയില്‍ 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ കാല്‍നട യാത്രികര്‍ക്കും ഇരുചക്രവാഹന യാത്രികര്‍ക്കും ഭീഷണിയായി തെരുവ് നായശല്യം. പുതിയ ബസ് സ്റ്റാന്‍ഡ്, പള്ളിക്കവല, ഇടശേരി ജങ്ഷന്‍, ഇടുക്കിക്കവല, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ നായകള്‍ ചുറ്റിത്തിരിയുന്നത്. സ്‌കൂള്‍ പരിസരങ്ങളും പ്രധാന റോഡുകളിലും ഇവറ്റകള്‍ ഭീഷണി സൃഷ്ടിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ നായകള്‍ പാഞ്ഞടുക്കുന്നത് അപകടമുണ്ടാക്കുന്നു. കാല്‍നടയാത്രികരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും പതിവുകാഴ്ചയായി. സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്.
രാത്രികാലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലും വര്‍ക്ക്‌ഷോപ്പുകളുടെ പരിസരത്തുമാണ് ഇവറ്റകള്‍ തമ്പടിക്കുന്നത്. എബിസി സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പും പാഴായി.

What's Your Reaction?

like

dislike

love

funny

angry

sad

wow