ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 

ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 

Nov 30, 2025 - 15:17
 0
ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: ഹൈറേഞ്ച് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ  വാര്‍ഷിക പൊതുയോഗം നടത്തി. സംഘം സെക്രട്ടറി രവീന്ദ്രന്‍ എ ജെ വരവുചെലവ് കണക്കുകളും പ്രവര്‍ത്തന റിപ്പോര്‍ട്ടും ബജറ്റും അവതരിപ്പിച്ചു. ഒരുകോടി രൂപ വരവും, ചിലവും, രണ്ടര ലക്ഷം രൂപ ലാഭവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം പാസാക്കി. സംഘം സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന ഒ എസ് പ്രഭാകരന്‍പിള്ളയുടെ സ്മരണയ്ക്കായി പ്രഭാകരന്‍ പിള്ള സ്മാരക മന്ദിരം എന്ന പേരില്‍ ശ്രീപത്മനാഭപുരം ധര്‍മ്മപാഠശാലയോട് ചേര്‍ന്ന് അദ്ദേഹം സംഭാവന ചെയ്ത സ്ഥലത്ത് ഒരുബഹുനില മന്ദിരം നിര്‍മിച്ച് അവിടെ സംഘം ഓഫീസ് പ്രവര്‍ത്തിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ആര്‍. മണിക്കുട്ടന്‍ അധ്യക്ഷനായി. സംഘം വൈസ് പ്രസിഡന്റ് രാജശേഖരപിള്ള, വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി ഉഷാ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow