പഹല്‍ഗാം ഭീകരാക്രമണം: വ്യാപാരി വ്യവസായി ഏകോപന സമിതി മാട്ടുക്കട്ടയില്‍ അനുസ്മരണയോഗം നടത്തി
പഹല്‍ഗാം ഭീകരാക്രമണം: വ്യാപാരി വ്യവസായി ഏകോപന സമിതി മാട്ടുക്കട്ടയില്‍ അനുസ്മരണയോഗം നടത്തി

ഇടുക്കി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മാട്ടുക്കട്ടയില്‍ അനുസ്മരണയോഗം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിര്‍ദ്ദേശപ്രകാരം മാട്ടുക്കട്ടയിലെ വ്യാപാരികള്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,മതസംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് അനുസ്മരണയോഗം നടത്തിയത്. തുടര്‍ന്ന് തിരികള്‍ കത്തിച്ചു. വ്യാപാരി വ്യാവസായി യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ജോസഫ്, ജനറല്‍ സെക്രട്ടറി ഷാജു കരിമുണ്ടയില്‍, ജില്ലാ കൗണ്‍സില്‍ അംഗം ബിജു ബിബി, ജോയിന്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, ഓ എസ് ബിനു, സജിന്‍ പി ഉണ്ണികൃഷ്ണന്‍, ഷാലറ്റ് ഇമ്മാനുവല്‍, സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






