ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: കട്ടപ്പന സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ പക്കല്‍നിന്ന് 2.35 ലക്ഷം രൂപ പിടികൂടി
ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: കട്ടപ്പന സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ പക്കല്‍നിന്ന് 2.35 ലക്ഷം രൂപ പിടികൂടി
ഇടുക്കി: വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെഎസ്ഇബി കട്ടപ്പന സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ പക്കല്‍നിന്ന് 2,35,700 രൂപ പിടികൂടി. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം 'ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 70 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലാണ് വെള്ളിയാഴ്ച പരിശോധന നടന്നത്. കട്ടപ്പന സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കുപുറമേ മറ്റ് ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി.
What's Your Reaction?