സമ്മാനം ലഭിച്ച ലോട്ടറിയുടെ വ്യാജപകര്‍പ്പ് നല്‍കി പണം തട്ടല്‍: കട്ടപ്പനയില്‍ 2 പേര്‍ പിടിയില്‍
സമ്മാനം ലഭിച്ച ലോട്ടറിയുടെ വ്യാജപകര്‍പ്പ് നല്‍കി പണം തട്ടല്‍: കട്ടപ്പനയില്‍ 2 പേര്‍ പിടിയില്‍

ഇടുക്കി: സമ്മാനം ലഭിച്ച ലോട്ടറിയുടെ വ്യാജപകര്‍പ്പ് നല്‍കി പണം തട്ടിയ സംഭവത്തില്‍ രണ്ടുപേരെ കട്ടപ്പന പൊലീസ് പിടികൂടി. ബാലഗ്രാം സ്വദേശി പറങ്കിത്തറ സുബിനും മറ്റൊരാളുമാണ് ഏജന്‍സികളുടെ പരാതിയില്‍ പിടിയിലായത്. നറുക്കെടുപ്പില്‍ 5000 രൂപ സമ്മാനം ലഭിച്ച കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോകോപ്പി തയ്യാറാക്കിയാണ് ഏജന്‍സികളില്‍ നിന്നടക്കം മൂന്നംഗ സംഘം തട്ടിപ്പ് നടത്തിയത്. ഏജന്‍സികളുടെ പരാതിയില്‍ പോലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച 4851 എന്ന നമ്പരില്‍ അവസാനിക്കുന്ന ലോട്ടറിയുടെ വ്യാജപകര്‍പ്പുകള്‍ വിവിധ സീരിസുകളില്‍ തയാറാക്കി വിവിധ സ്ഥലങ്ങളിലെ ലോട്ടറിക്കടകളില്‍ നല്‍കി പണം തട്ടുകയായിരുന്നു.
ചെറുകിട വില്‍പ്പനക്കാരെ സമീപിച്ചും വ്യാജ ലോട്ടറി നല്‍കി പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. കട്ടപ്പനയിലെ രണ്ട് ഏജന്‍സികളിലും നെടുങ്കണ്ടത്തെ ഒരു ഏജന്‍സിയിലും തൂക്കുപാലത്തെ രണ്ട് ഏജന്‍സികളിലുമാണ് തട്ടിപ്പ് നടത്തിയത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ എത്തിയ മൂവര്‍ സംഘത്തിലെ ഒരാള്‍ ഒളിവിലാണ്.
What's Your Reaction?






