ചപ്പാത്തില്‍ തടി കയറ്റി വന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം
ചപ്പാത്തില്‍ തടി കയറ്റി വന്ന പിക്കപ്പ് വാന്‍ മറിഞ്ഞ് അപകടം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്തിനും ആലടി ഗേറ്റിനുമിടയിലുള്ള പാറമടക്ക് സമീപം പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. തടി കയറ്റിവന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗതാഗത കുരുക്കിനിടയിലൂടെ കടന്നു പോകാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് ഒരു സൈഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രദേശത്ത് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മന്ദഗതിയില്‍ നടക്കുന്ന മലയോര ഹൈവേയുടെ നിര്‍മാണത്തിനെതിരെ ആക്ഷേപങ്ങള്‍ ശക്തമാണ്. റോഡിന്റെ ഒരു ഭാഗത്തെ പാറ പൊട്ടിക്കുന്നതിനു വേണ്ടി മണ്ണെടുത്ത ശേഷം യഥാസമയം മൂടാത്തതാണ് ഈ മേഖലയില്‍ ഗതാഗതക്കുരുക്കിന് കാരണം.
What's Your Reaction?






