എഎപി മണീട് പഞ്ചായത്തില്‍ വാഹന റാലിയും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി
എഎപി മണീട് പഞ്ചായത്തില്‍ വാഹന റാലിയും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി

ഇടുക്കി: ആം ആദ്മി പാര്‍ട്ടി മണീട് പഞ്ചായത്തില്‍ വാഹന റാലിയും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു. വരുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് മുന്നോടിയായി മണീട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും എഎപി മത്സരിക്കും. ഇതിന് മുന്നോടിയായാണ് റിപ്പബ്ലിക്ക് ദിനത്തില്‍ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചത്. എഎപി മണീട് പഞ്ചായത്ത് പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ സീ.വൈ തങ്കച്ചന് പാര്‍ട്ടി ഫ്‌ളാഗ് കൈമാറികൊണ്ട് സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ബീത്തു വര്‍ഗീസ് അധ്യക്ഷനായി. അഴിമതിയില്‍ മുങ്ങിത്താഴുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും കിട്ടുന്ന ആരോഗ്യ പരിരക്ഷ ഉള്‍പ്പടെയുള്ള സൗജന്യങ്ങള്‍ സാധാരണക്കാര്‍ക്കും ലഭിക്കണമെന്നും ഭരണ പക്ഷത്തിന് അനുകൂലിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിന്റെ ശാപമെന്നും എഎപി ഭരണത്തില്‍ വരുന്നതിനായി സാധാരണക്കാരയ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയെന്നും മുഖ്യപ്രഭാഷണത്തില്‍ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ഗോപിനാഥന്‍ പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി ഐസക്ക് പോള്‍, കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍, സെക്രട്ടറി റെജി ജോര്‍ജ്, സുവര്‍ണാ സന്തോഷ്, മുവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി സലിം പറമ്പില്‍, വൈസ് പ്രസിഡന്റ് സണ്ണി ജോര്‍ജ്, ട്രഷറാര്‍ ജോസി മാത്യു, ജില്ലാ കമ്മിറ്റിയംഗം മാര്‍ കിരംപാറ എന്നിവര്‍ സംസാരിച്ചു. തങ്കച്ചന്‍ കോട്ടപ്പടി, രവി ഇഞ്ചുര്‍, ജോസഫ് പി വി, കുമാരന്‍ കുട്ടി, ബേബി തെക്കേടം, വര്‍ഗീസ് കെ.യു, ഷൈന്‍ സ്‌കറിയ, ജിജു തോമസ്, എന്നിവര്‍ പങ്കെടുത്തു. പുതിയതായി പാര്‍ട്ടിയിലേക്ക് കടന്നുവന്നവരെ സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫന്‍ തൊപ്പി അണിയിച്ച് സ്വീകരിച്ചു.
What's Your Reaction?






