നെടുങ്കണ്ടം ഡീലേഴ്സ് സഹകരണ സംഘത്തിനെതിരായ സമരം ദുരൂഹമെന്ന് ഭരണസമിതി: തട്ടിപ്പ് നടത്തിയ സെക്രട്ടറിയെ സംരക്ഷിക്കാന്‍ നീക്കമെന്ന് ഭാരവാഹികള്‍
നെടുങ്കണ്ടം ഡീലേഴ്സ് സഹകരണ സംഘത്തിനെതിരായ സമരം ദുരൂഹമെന്ന് ഭരണസമിതി: തട്ടിപ്പ് നടത്തിയ സെക്രട്ടറിയെ സംരക്ഷിക്കാന്‍ നീക്കമെന്ന് ഭാരവാഹികള്‍
ഇടുക്കി: നെടുങ്കണ്ടത്തെ ഇടുക്കി ഡിസ്ട്രിക്ട് ഡീലേഴ്സ് സഹകരണ സംഘത്തിനെതിരെയുള്ള സമരം തട്ടിപ്പ് നടത്തിയ സെക്രട്ടറിയെ സംരക്ഷിക്കാനാണെന്ന് ഭരണസമിതി. സംഘത്തിനെതിരെയും ഭരണസമിതിക്കെതിരെയും അടിസ്ഥാനരഹിത ആരോപണമുന്നയിച്ച ജെയിംസ് കത്തിലാങ്കനും പി കെ സുകുമാരനും മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ നിയമവിരുദ്ധമായി സംഘത്തില്‍ ഒന്നും നടക്കുന്നില്ല. രണ്ടുവര്‍ഷത്തിനിടെ 5 കോടിയോളം രൂപ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. ഒരുവായ്പക്കാരനും നിയമവിരുദ്ധമായി വായ്പ പലിശ ഇളവ് നല്‍കിയിട്ടില്ല. പുതിയ ഭരണസമിതി ആര്‍ക്കും വായ്പ നല്‍കിയിട്ടില്ല. ജെയിംസ് കത്തിലാങ്കല്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ ക്രമക്കേട് നടന്നിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള വായ്പകള്‍ തിരിച്ചടച്ചിട്ടില്ല. അക്കാലത്ത് 30 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നു. പുതിയ ഭരണസമിതി കണ്ടെത്തിയ രേഖകള്‍ വിജിലന്‍സിന് കൈമാറിയിരുന്നു.
കോടികള്‍ തട്ടിയ മുന്‍ സെക്രട്ടറി സിന്ധുവിനെ മുന്‍ ഭരണസമിതി തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ 5 കോടി രൂപ മൂന്നുമാസത്തിനുള്ളില്‍ തിരിച്ചടയ്ക്കാമെന്ന കരാറില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെങ്കിലും നിബന്ധന പാലിച്ചില്ല. പകരം തെളിവ് നശിപ്പിക്കാനാണ് ശ്രമിച്ചത്.
പുതിയ ഭരണസമിതി കുമളി ശാഖയില്‍നടന്ന ക്രമക്കേട് കണ്ടെത്തി പൊലീസില്‍ പരാതി നല്‍കിയതിനാല്‍ സിന്ധുവിനെയും ശാഖ മാനേജരെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സിന്ധുവിനെ സര്‍വീസില്‍നിന്ന് നീക്കി. ഇവര്‍ തട്ടിയ പണം പലരുടെ പേരില്‍ സംഘത്തില്‍ തന്നെ നിക്ഷേപിച്ചതായി സംശയിക്കുന്നു. സിന്ധുവിനെ തിരിച്ചെടുക്കണമെന്ന ചില നിക്ഷേപകരുടെ വാദത്തിലും ദുരൂഹതയുണ്ട്.
സംഘത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പുതിയ പദ്ധതികള്‍ സര്‍ക്കാരിന് നല്‍കാനുമായി വിദഗ്ധരെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നതിനുള്ള സഹകരണ വകുപ്പിന്റെ നടപടികള്‍ക്ക് ഇപ്പോള്‍ സമരം ചെയ്യുന്നവര്‍ തടസമുണ്ടാക്കുന്നു. ഓഫീസിലോ ശാഖകളിലോ അതിക്രമിച്ച് കയറരുതെന്നും സമരം നടത്തരുതെന്നും 2024 ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവുണ്ട്. ഇത് നടപ്പാക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നതായും സംഘം പ്രസിഡന്റ് പി ആര്‍ അയ്യപ്പന്‍, ഭരണസമിതിയംഗങ്ങളായ അഭിലാഷ് കല്ലുപാലം, എം കെ സുലൈമാന്‍, ഉണ്ണികൃഷ്ണന്‍ കല്ലാര്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?