ഈട്ടിത്തോപ്പില്‍ 8 കിലോ കഞ്ചാവുമായി ഏഴംഗ സംഘം തങ്കമണി പൊലീസിന്റെ പിടിയില്‍

ഈട്ടിത്തോപ്പില്‍ 8 കിലോ കഞ്ചാവുമായി ഏഴംഗ സംഘം തങ്കമണി പൊലീസിന്റെ പിടിയില്‍

Aug 3, 2026 - 15:10
 0
ഈട്ടിത്തോപ്പില്‍ 8 കിലോ കഞ്ചാവുമായി ഏഴംഗ സംഘം തങ്കമണി പൊലീസിന്റെ പിടിയില്‍
This is the title of the web page

ഇടുക്കി: ഈട്ടിത്തോപ്പില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 8 കിലോ കഞ്ചാവുമായി 7 യുവാക്കളെ തങ്കമണി പൊലീസ് പിടികൂടി. ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തില്‍ തോമസ് (23) ചെമ്പകപ്പാറ ചെരുവ്കാലായില്‍ ആല്‍ബിന്‍ (20), നാങ്കുതൊട്ടി മണിമലക്കുന്നേല്‍ ജിന്‍സ് മോന്‍ മാത്യു (24), മേലെചിന്നാര്‍ കമ്മട്ടിക്കല്‍ വിമല്‍ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷില്‍റ്റു ഷാജി (23), തോവാള ആശ്രമംപടി പുല്‍പ്പാറക്കല്‍ ശരത് സാബു (23), തേക്കിന്‍കാനം കാരിയേലില്‍ നോബിള്‍ എല്‍ദോസ് (22) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.45 നോടെ ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തില്‍ തോമസിന്റെ വീട്ടില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. എറണാകുളം ഭാഗത്ത് നിന്നും എത്തിച്ച കഞ്ചാവാണ് തങ്ങള്‍ വില്‍പ്പന നടത്തിവന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മാസങ്ങളായി പ്രതികളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തങ്കമണി എസ്‌ഐമാരായ ബിജു ബേബി, എസ്‌ഐമാരായ സതീഷ് സി വി, സേവ്യര്‍ പി ഡി, സിപിഒമാരായ ജോമോന്‍ കുര്യന്‍, മാത്യു തോമസ്, അബിന്‍ കെ സോമന്‍, ഷാനവാസ് ഖാന്‍, ജിതിന്‍ സണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow