ജര്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില് 3 മലയാളികൾ മരിച്ചു: ഒരാൾ ശാന്തിഗ്രാം സ്വദേശിനി നോവ സാബു
ജര്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില് 3 മലയാളികൾ മരിച്ചു: ഒരാൾ ശാന്തിഗ്രാം സ്വദേശിനി നോവ സാബു
ഇടുക്കി: ജര്മനിയിലെ ബോസും നഗരത്തിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില് മലയാളി യുവതി കൊല്ലപ്പെട്ടു. കട്ടപ്പന ശാന്തിഗ്രാം കൊച്ചടാട്ടേല് കെ പി സാബു- പി എന് ജ്യോതി ദമ്പതികളുടെ മകള് നോവ സാബു(25)വാണ് മരിച്ചത്. ചൊവ്വഴ്ച പുലര്ച്ചെ 4.15 ഓടെയാണ് തീപിടിത്തമുണ്ടായത്. ജര്മനിയില് ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു നോവ. ജൂലൈ മൂന്നിനാണ് ജര്മനിക്ക് പോയത്. അച്ഛന് കെ പി സാബു റിട്ട. എസ്ഐയും അമ്മ ജ്യോതി ചെമ്പകപ്പാറ പിഎച്ച്സിയിലെ പബ്ലിക് ഹെല്ത്ത് നഴ്സുമാണ്.
What's Your Reaction?