അണക്കരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മിച്ചതിനാലെന്ന് ഭരണസമിതി
അണക്കരയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മിച്ചതിനാലെന്ന് ഭരണസമിതി
ഇടുക്കി: അണക്കരയിലെ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പഞ്ചായത്ത് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ലെന്ന ആരോപണത്തിന് പ്രതികരണവുമായി ഭരണസമിതി. പഞ്ചായത്തിന്റെ അനുമതിയില്ലാതെ കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ച കാരണത്താല്‍ വൈദ്യുതി കണക്ഷന് എന്‍ഒസി നല്‍കാനാവില്ല. ഇത് കേവലം വ്യക്തി വൈരാഗ്യത്തിന്റെ പേരിലുള്ള പ്രതികാര നടപടിയല്ലെന്നും പൊതുസ്വത്ത് സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ഭരണസമിതിയുടെ കൂട്ടായ നിലപാടാണെന്നും അംഗങ്ങള്‍ വ്യക്തമാക്കി. കാത്തിരിപ്പുകേന്ദ്രം പൊളിച്ചതുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍
ഭരണസമിതിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തി പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് വൈദ്യുതി കണക്ഷന്‍ എടുത്തു നല്‍കുന്നില്ലെന്നുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഭരണസമിതി ആരോപിച്ചു. ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തിന് ആവശ്യമായ ജനാലകളോ വായു സഞ്ചാര സംവിധാനങ്ങളോ ഇല്ല. വാതില്‍ അടഞ്ഞുലോക്കായാല്‍ അകത്തേക്ക് വായു കടക്കാത്തതും പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്തതുമായ അപകടകരമായ സാഹചര്യം ഉണ്ടാകാം. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഭരണസമിതി അംഗങ്ങളില്‍ വലിയ മാനസിക വിഷമങ്ങളും പൊതുസമൂഹത്തിന് മുന്നില്‍ അപമാനവുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഭരണസമിതിയിലെ 15 അംഗങ്ങളും ഒറ്റക്കെട്ടാണെന്നും ആരും വികസനത്തിനെതിരല്ലന്നും എന്നാല്‍ കൂട്ടായ തീരുമാനത്തിലൂടെ ആയിരിക്കണമെന്നും ഭരണസമിതി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി, വൈസ് പ്രസിഡന്റ ബാബു കോട്ടയ്ക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയമോള്‍ സാബു, ശോഭാ ബൈജു, അംഗങ്ങളായ പ്രദീപ് മധുരമറ്റത്തില്‍, ഷാന്‍ ജോസഫ് കദളിക്കാട്ടില്‍, മനോജ് തമ്പി, ഷീബ ജോര്‍ജ്, അശ്വതി കെ എ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?