സിപിഐയുടെ ജയില്‍ നിറയ്ക്കല്‍ സമരം ഡിസംബര്‍ 1ന് കട്ടപ്പനയില്‍

സിപിഐയുടെ ജയില്‍ നിറയ്ക്കല്‍ സമരം ഡിസംബര്‍ 1ന് കട്ടപ്പനയില്‍

Nov 28, 2026 - 16:12
Nov 28, 2026 - 17:09
 0
സിപിഐയുടെ ജയില്‍ നിറയ്ക്കല്‍ സമരം ഡിസംബര്‍ 1ന് കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐ ജില്ലാ കൗണ്‍സില്‍ ഡിസംബര്‍ ഒന്നിന് കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തും. സംസ്ഥാന സെക്രട്ടറിയേറ്റംഗം ആര്‍ രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്യും. സിപിഐ ദേശീയ കൗണ്‍സിലിന്റെ ആഹ്വാനപ്രകാരം ബദലാവ്സരൂരിഹെ (മാറ്റം അനിവാര്യമാണ് എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സമരം സംഘടിപ്പിക്കുന്നത്. എസ്‌ഐആര്‍ റദ്ദാക്കുക, വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുക, രാജ്യത്ത് പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കുക, ദളിതര്‍ക്കും ആദിവാസികള്‍ക്കും അന്തസാര്‍ന്ന ജീവിതം ഉറപ്പാക്കുക, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിയമപ്രകാരം അനുവദിക്കുക, തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ റദ്ദാക്കുക, വനിതാസംവരണം നടപ്പാക്കുക, തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ തടയാന്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ദേശീയ കൗണ്‍സിലംഗം ടി ജെ ആഞ്ചലോസ്, ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ വി ആര്‍ ശശി, എം കെ പ്രിയന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ ജോസ് ഫിലിപ്പ്, സി യു ജോയി, ഇ എസ് ബിജിമോള്‍, ജയാ മധു, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് എം വൈ ഔസേപ്പ്, വി കെ ധനപാല്‍, പി മുത്തുപാണ്ടി, ടി ഗണേശന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി ആനന്ദ് വിളയില്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഡ്വ. സുനില്‍ സുരേഷ്, സിപിഐ കട്ടപ്പന മണ്ഡലം സെക്രട്ടറി സി എസ് അജേഷ് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, വി ആര്‍ ശശി, എം കെ പ്രിയന്‍, സി എസ് അജേഷ് എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow