വണ്ടന്‍മേട് സെന്റ് ആന്റണിസ് സ്‌കൂളില്‍ പ്രതിഭാ സംഗമം നടത്തി 

വണ്ടന്‍മേട് സെന്റ് ആന്റണിസ് സ്‌കൂളില്‍ പ്രതിഭാ സംഗമം നടത്തി 

Jun 19, 2026 - 17:28
 0
വണ്ടന്‍മേട് സെന്റ് ആന്റണിസ് സ്‌കൂളില്‍ പ്രതിഭാ സംഗമം നടത്തി 
This is the title of the web page

ഇടുക്കി: വണ്ടന്‍മേട് സെന്റ് ആന്റണിസ് ഹൈസ്‌കൂളില്‍ പിടിഎ പൊതുയോഗവും പ്രതിഭാ സംഗമവും നടന്നു. കാഞ്ചിയാര്‍ സെന്റ് മേരിസ് യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസും മോട്ടിവേഷന്‍ പ്രഭാക്ഷകയുമായ സിസ്റ്റര്‍ സില്‍വിയ സിഎംസി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ ജിജോ ഉമ്മന്‍ അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സ്റ്റെല്ല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോര്‍ജ്, എംപിടിഎ പ്രസിഡന്റ് അല്‍ഫോന്‍സാ ജോബിന്‍, അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow