അടിമാലിയിൽ ഒരുവയസുള്ള ഇരട്ടകുഞ്ഞുങ്ങൾ മരിച്ചനിലയിൽ
അടിമാലിയിൽ ഒരുവയസുള്ള ഇരട്ടകുഞ്ഞുങ്ങൾ മരിച്ചനിലയിൽ
ഇടുക്കി: അടിമാലിയിൽ ഒരുവയസുള്ള ഇരട്ടകുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി.കൊലപാതകമെന്ന് സംശയം. അടിമാലി ഒഴുവത്തടം വലിയകാട്ടിൽ അഫ്സൽ സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. പെയിന്റിൽ ചേർക്കുന്ന തിന്നർ കുട്ടികൾ കുടിച്ചിരുന്നുവെന്ന് പിതാവ് മൊഴി നൽകി. എന്നാൽ പ്രാഥമിക പരിശോധനയിൽ ഇത് ഉള്ളിൽ ചെന്നിട്ടില്ലെന്ന് കണ്ടെത്തി. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
What's Your Reaction?