ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന് അണക്കരയില്‍ സ്വീകരണം നല്‍കി
ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന് അണക്കരയില്‍ സ്വീകരണം നല്‍കി
ഇടുക്കി: കേരള കോണ്‍ഗ്രസ് ചക്കുപള്ളം മണ്ഡലം കമ്മിറ്റി ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന് സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. പുതിയതായി പാര്‍ട്ടിയിലേക്ക് ചേര്‍ന്നവരെ ചീഫ് വിപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ജോസ്‌കുട്ടി തകിടിപ്പുറം അധ്യക്ഷനായി. കേരള കര്‍ഷക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ബിനു ജോണ്‍, നേതാക്കളായ തോമസ് പെരുമന, വര്‍ഗീസ് വെട്ടിയാങ്കല്‍, എം ജെ കുര്യന്‍, ജോസ് പൊട്ടന്‍പ്ലാക്കല്‍, ബിജു പോള്‍, സാബു വേങ്ങവേലില്‍, ബിജു ആക്കാട്ട്മുണ്ടയില്‍, സണ്ണി തെങ്ങുംപള്ളി, അലക്‌സ് പൗവത്ത്, പി കെ അപ്പുക്കുട്ടന്‍, ഷാന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?