പീരുമേട് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തിയില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ
പീരുമേട് ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തിയില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ

ഇടുക്കി: പീരുമേട് ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനയെ തുരത്താനുള്ള നടപടികള്‍ വനംവകുപ്പ് വേഗത്തിലാക്കിയില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് വാഴൂര്‍ സോമന്‍ എം.എല്‍.എ. പീരുമേട് താലൂക്കിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ നടത്തിയ യോഗത്തിലാണ് എംഎല്‍എ നിലപാട് അറിയിച്ചത്. കഴിഞ്ഞ ദിവസം പീരുമേട് മരിയഗിരി സ്‌കൂളിനു മുമ്പില്‍ ബസ് കാത്തുനിന്ന കുട്ടികള്‍ക്കടുത്തേക്ക് കാട്ടാന പഞ്ഞെടുത്തിരുന്നു. നാലുദിവസമായി കാട്ടാന ജനവാസ മേഖലയായ തട്ടാത്തിക്കാനത്തും പരിസരത്തും ചുറ്റിക്കറങ്ങുകയാണ്. ശബരിമല തീര്‍ഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വലിയ തിരക്കാണ് ദേശീയപാതയില്‍ അനുഭവപ്പെടുന്നത്്. ഏക്കറുകണക്കിന് കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് ജില്ല ഭരണകൂടം സര്‍വ കക്ഷിയോഗം വിളിച്ചുചേര്‍ത്തത്. കാട്ടാനയെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടിലേക്ക് മാറ്റണമെന്ന ആവശ്യമാണ് പ്രധാനമായും ഉയര്‍ന്നത്. വനംവകുപ്പിന്റെ ദ്രുതകര്‍മ സേനയില്‍ ആവശ്യത്തിന് ജീവനക്കാരും, വാഹനം, വെളിച്ചം, ഉപകരണങ്ങളും ഇല്ലെന്നാണ് ഉയരുന്ന പരാതി. പീരുമേട് കേന്ദ്രീകരിച്ച് റേഞ്ച് ഓഫീസ് വേണമെന്നും കോട്ടയം ഡിഎഫ്ഒ ഓഫീസ് ഇടുക്കിയിലേക്ക് മാറ്റണമെന്നും ആവശ്യമുയര്‍ന്നു. മേഖലയില്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിനായി വനംവകുപ്പ് 20 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ സ്‌കൂളിന് എതിര്‍ ഭാഗത്തെ പുല്‍മേടിനു സമീപമാണ് ആനയുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്. സ്‌കൂള്‍ സമയങ്ങളില്‍ പ്രദേശത്ത് വനപാലകരുടെ പ്രത്യേക സുരക്ഷ ഉണ്ടാകും. കാട്ടാനയുടെ സഞ്ചാരം മനസിലാക്കാന്‍ ആധുനിക ഡ്രോണ്‍ ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ട്. സര്‍വകക്ഷി യോഗത്തില്‍ വണ്ടിപ്പെരിയാര്‍, പീരുമേട് കുമളി, പെരുവന്താനം, കൊക്കയര്‍, ഏലപ്പാറ, തുടങ്ങിയ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






