ഇന്ദിരാഗാന്ധി ജന്മദിനാഘോഷം കട്ടപ്പനയില്‍
ഇന്ദിരാഗാന്ധി ജന്മദിനാഘോഷം കട്ടപ്പനയില്‍

ഇടുക്കി: രാജീവ് ഫൗണ്ടേഷന്‍ ഇടുക്കി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി ജന്മദിനാഘോഷം നടന്നു. ലെന്‍സ് ക്ലബ് ഓഫ് എലൈറ്റ് കട്ടപ്പനയില്‍ സംഘടിപ്പിച്ച പരിപാടി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ അപൂര്‍വം സ്ത്രീ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു ഇന്ദിരാഗാന്ധി. ഇന്ദിരാഗാന്ധിയുടെ ജന്മദിനം സമൂഹത്തില്‍ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചി സ്ത്രീകള്‍കള്‍ക്ക് അവാര്‍ഡ് നല്‍കുന്ന ദിനമായി വരും വര്‍ഷങ്ങളില്‍ ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ പ്രശാന്ത് രാജു അധ്യക്ഷനായി. നെടുങ്കണ്ടം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് സന്തോഷ് അമ്പിളിവിലാസം, പീരുമേട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മജോ കാരിമുട്ടം , കെ.സി ബിജു, മനോജ് രാജന്‍, ജോസ് കലയത്തിനാല്‍, സി.എം. തങ്കച്ചന്‍, പി.എസ്. രാജപ്പന്‍, പി. പി റഹീം, തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






