കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

ഇടുക്കി: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി സിഎച്ച്‌സിയില്‍
ആരോഗ്യ സന്ദേശ റാലിയും സെമിനാറും ഫ്‌ലാഷ് മോബും നടത്തി. മെഡിക്കല്‍ ഓഫീസര്‍ സരീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് എം എം ആരോഗ്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. പ്രദീപ് എം.എം അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജി കെകെ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഡയാന ആരോഗ്യപരിപാലന ക്ലാസ് നയിച്ചു. പഞ്ചായത്തംഗം ബേബി ഐക്കര, ഐസന്‍ ജിത്ത്, സ്മിതാ ദീപു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി മോന്‍ സിഎന്‍, സുധീഷ് കുമാര്‍, അര്‍ജുനന്‍, മീര എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






