ചെറുതോണിയില്‍ ജില്ലാതല പട്ടയമേള: മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു
ചെറുതോണിയില്‍ ജില്ലാതല പട്ടയമേള: മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു
ഇടുക്കി: ജില്ലാതല പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തു. ചെറുതോണി പഞ്ചായത്ത് ടൗണ്‍ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. 2017 പട്ടയങ്ങള്‍ വിതരണം ചെയ്തു. 2016 മുതല്‍ ജില്ലയില്‍ 13 പട്ടയമേളകളിലായി 43,613 പട്ടയങ്ങള്‍ നല്‍കി. കോടതി ഉത്തരവിനെ തുടര്‍ന്ന് തുടര്‍നടപടി നിലച്ച 3000 അപേക്ഷകളിലും തീര്‍പ്പായിട്ടുണ്ട്. നടപടിക്രമം പൂര്‍ത്തീകരിച്ച് ഭൂമിപതിവ് ഓഫീസുകള്‍ വഴി സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. എംഎല്‍എമാരായ എം എം മണി, അഡ്വ. എ രാജ, എഡിഎം ഷൈജു പി ജേക്കബ്, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?