രാജകുമാരിയിൽ വയോധിയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ
രാജകുമാരിയിൽ വയോധിയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ
ഇടുക്കി : രാജകുമാരി പഞ്ചായത്തിലെ നടുമറ്റത്ത് പകൽ വയോധിയെ വീട്ടിൽ കെട്ടിയിട്ട് മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് ബനാൻസിൻ്റെ ഭാര്യ സരോജ (സോണിയ) (38) ആണ്
പിടിയിലായത്. കോട്ടയം മണർകാട്ടുള്ള വാടക വീട്ടിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് രാജാക്കാട് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൂടെയുണ്ടായിരുന്ന 2 പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ പേരിൽ പാമ്പാടി പൊലീസ് സ്റ്റേഷനിൽ 9 കേസുകൾ നിലവിലുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിൽ കവർച്ച നടന്നത്. ടോമിയുടെ മാതാവ് മറിയക്കുട്ടി(80)മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. 2 സ്ത്രീകൾ ഉൾപ്പെടുന്ന മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന 8 ഗ്രാം തൂക്കം വരുന്ന 3 മോതിരങ്ങൾ ഊരിയെടുക്കുകയും അലമാര തുറന്ന് അതിലുണ്ടായിരുന്ന 3000 രൂപയും കവർന്നു. ഇതിനിടയിൽ കെട്ടഴിച്ച് പുറത്തേക്ക് ഓടിയ മറിയക്കുട്ടി ഒച്ച വെച്ച് ആളെ കൂട്ടുകയായിരുന്നു. അടുത്ത പറമ്പിൽ തടിപ്പണി ചെയ്തിരുന്നവർ എത്തിയപ്പോഴേക്കും തസ്കരന്മാർ ഓടി രക്ഷപ്പെട്ടിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം നടത്തിവരികെയാണ് ഒരാൾ പിടിയിലായത്. വീടിനടുത്തുനിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതികളെ
What's Your Reaction?