പോത്തിറച്ചി വില വര്‍ധനവ്: ഇരട്ടയാര്‍, കാമാക്ഷി, വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതികള്‍ സമരത്തിലേയ്ക്ക്
പോത്തിറച്ചി വില വര്‍ധനവ്: ഇരട്ടയാര്‍, കാമാക്ഷി, വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതികള്‍ സമരത്തിലേയ്ക്ക്
ഇടുക്കി: കൃത്രിമ ക്ഷാമം സൃഷ്ടിച്ച് ഹൈറേഞ്ച് മേഖലയില്‍ പോത്തിറച്ചി വില വര്‍ധിപ്പിച്ച നിലപാടിനെതിരെ ഇരട്ടയാര്‍, കാമാക്ഷി, വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതികള്‍ സമരത്തിേേലയ്ക്ക്. ഇറച്ചി വ്യാപാരികള്‍ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഗൂഡലോചന നടത്തി പഞ്ചായത്ത് നടത്തിവന്നിരുന്ന ലേലം ആട്ടിമറിക്കുന്നതിനുവേണ്ടി തുക കുറച്ചാണ് എല്ലാ സ്ഥലങ്ങളിലും ലേലംകൊണ്ടത്. പിന്നീട് കൃത്രിമക്ഷാമം സൃഷ്ടിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെ വില വര്‍ധിപ്പിക്കുകയായിരുന്നു. നിയമപരമായി പഞ്ചായത്തുകള്‍ക്ക് ഒന്നും ചെയുവാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കലക്ടര്‍ക്ക് വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പരാതികള്‍ നല്‍കിയെങ്കിലും യാതൊരുവിധ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സാധാരണക്കാര്‍ ജീവിക്കുന്ന ഇരട്ടയാര്‍, കാമാക്ഷി വാത്തിക്കുടി മേഖലകളില്‍ വിലവര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധവും ശക്തമാണ്. വിശേഷ ദിവസങ്ങളില്‍ വിലവര്‍ധിപ്പിക്കുന്ന വ്യാപാരികള്‍ സാധാരണക്കാരേട് കടുത്ത അനീതിയാണ് കാണിക്കുന്നത്. ഇത് ചോദ്യം ചെയ്തപ്പോള്‍ അസോസിയേഷന് ഇതിനനുകൂലമായി ഹൈക്കോടതി വിധിയുണ്ടെന്നും പഞ്ചായത്തിനോ മറ്റ് അധികാരികള്‍ക്കോ ഇതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നുമാണ് വ്യാപാരികളുടെ വാദം. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലവിലയിലാണ് മാംസ വ്യാപാരം നടക്കുന്നത്. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിനും ഇറച്ചി വ്യാപാരികള്‍ക്ക് തോന്നുംപടി വില വര്‍ധിപ്പിക്കുന്നതിനും അവസരം നല്‍കുന്നു. വാര്‍ത്താസമ്മേളനത്തില്‍ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു, ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജനി കെ എ, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?