കാഞ്ചിയാര്‍ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ പേരില്‍ റോയി കെ പൗലോസ് എംഎല്‍എയ്ക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്

കാഞ്ചിയാര്‍ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ പേരില്‍ റോയി കെ പൗലോസ് എംഎല്‍എയ്ക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്

Nov 21, 2026 - 16:58
 0
കാഞ്ചിയാര്‍ പഞ്ചായത്തിലെ ലൈഫ് പദ്ധതിയുടെ പേരില്‍ റോയി കെ പൗലോസ് എംഎല്‍എയ്ക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതം: കോണ്‍ഗ്രസ്
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് വെങ്ങാലൂര്‍ക്കടയില്‍ നടപ്പാക്കുന്ന ലൈഫ് പാര്‍പ്പിട സമുച്ചയത്തിന്റെ പേരില്‍ എംഎല്‍എ റോയി കെ പൗലോസിനെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലുള്ള സാമഗ്രികള്‍ ഉപയോഗിച്ച് അഴിമതിരഹിതമായി പദ്ധതി പൂര്‍ത്തീകരിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും നേതാക്കള്‍ വ്യക്തമാക്കി. 2020 സെപ്റ്റംബര്‍ 24ന് നിര്‍മാണം ആരംഭിച്ച് 2026 ഡിസംബറില്‍ പൂര്‍ത്തീകരിക്കേണ്ട  പദ്ധതി നിലവില്‍ 10 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 10ന് കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ച കരിമണ്ണൂര്‍, അടിമാലി പഞ്ചായത്ത് പ്രതിനിധികള്‍ നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത മെറ്റീരിയല്‍ ആണ് ഈ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെടുകയും കട്ടപ്പന, വാത്തിക്കുടി, പഞ്ചായത്ത് പ്രതിനിധികള്‍ ഇത് ശരിവയ്ക്കുകയും ചെയ്ത സാഹചര്യത്തില്‍ കാഞ്ചിയാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരോട് ഇവിടുത്തെ നിര്‍മാണങ്ങള്‍ നേരില്‍കണ്ട് ബോധ്യപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്  കഴിഞ്ഞ 3ന് കാഞ്ചിയാര്‍ പഞ്ചായത്ത് ഭരണസമിതി കരിമണ്ണൂരിലെ ഫ്‌ളാറ്റ് സമുച്ചയം കാണുകയും  നിര്‍മാണം നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെയെന്ന് മനസിലാക്കുകയും ചെയ്തു.
കാഞ്ചിയാറിലെ സമുച്ചയത്തിന് 5,44,26,000/ രൂപ മുതല്‍ മുടക്കുമ്പോള്‍ ഒരു കുടുംബത്തിന് ഏതാണ്ട് 12.50 ലക്ഷത്തോളം ആണ് വകയിരുത്തിയിരിക്കുന്നത്. ആ തുകയ്ക്ക് സ്ഥലവും, വീടും നിര്‍മിക്കാമെന്നിരിക്കെ ഈ സമുച്ചയം നിര്‍മിക്കുന്ന മേഖലയില്‍ വലിയ രീതിയില്‍ ജലക്ഷാമവും ഉളളതാണ്. മുന്‍മന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കാതെ തുരങ്കം വയ്ക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow