സേവ് ഫുഡ് ഷെയര്‍ ഫുഡ് കട്ടപ്പനയില്‍ തെരുവുനാടകം അവതരിപ്പിച്ചു
സേവ് ഫുഡ് ഷെയര്‍ ഫുഡ് കട്ടപ്പനയില്‍ തെരുവുനാടകം അവതരിപ്പിച്ചു

ഇടുക്കി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയും ഇടുക്കി ഭക്ഷ്യസുരക്ഷ വകുപ്പും ചേര്‍ന്ന് സേവ് ഫുഡ് ഷെയര്‍ ഫുഡ് എന്ന വിഷയത്തില്‍ തെരുവ് നാടകം അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി ഉദ്ഘാടനം ചെയ്തു. ഭക്ഷണം അധികം ഉല്‍പാദിപ്പിക്കുകയും പാഴാകാന്‍ സാധ്യതയുള്ള ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനുമായി സന്നദ്ധ സംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും സാമൂഹ്യ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇടുക്കി ജില്ലാ ഭക്ഷ്യസുരക്ഷ അസിസറ്റന്റ് കമ്മിഷണര്‍ ബൈജു പി ജോസഫ് സേവ് ഫുഡ് ഷെയര്‍ ഫുഡ് എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ഫുഡ് സേഫ്റ്റി ഓഫീസര്‍ സ്‌നേഹ വിജയന്‍, കട്ടപ്പന താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






