മാലിന്യം തള്ളല്‍: കടുത്ത നടപടിക്കൊരുങ്ങി മൂന്നാര്‍ പഞ്ചായത്ത്
മാലിന്യം തള്ളല്‍: കടുത്ത നടപടിക്കൊരുങ്ങി മൂന്നാര്‍ പഞ്ചായത്ത്

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് പരിധിയിലെ പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍. മൂന്നാര്‍ ടൗണിലെ തോട്ടിലേയ്ക്ക് മാലിന്യം തള്ളിയാളില്‍ നിന്ന് 50000 രൂപ പിഴ ഇടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുഴകള്‍, പുഴയോരങ്ങള്‍, പാതയോരങ്ങള്‍, പൊതുഇടങ്ങള്‍ തുടങ്ങി വിവിധയിടങ്ങളില്‍ എന്നിവയില്‍ നിന്ന് മാലിന്യം നീക്കം ചെയ്തിരുന്നു. 55 ടണ്‍ മാലിന്യമാണ് അന്ന് ശേഖരിച്ചത്. ഇതില്‍ 40 ടണ്‍ മാലിന്യം പ്ലാസ്റ്റിക്കായിരുന്നു. പഞ്ചായത്തിന് പുറമെ വിവിധ വകുപ്പുകളും സേനാവിഭാഗങ്ങളും പൊതുജനങ്ങളും സന്നദ്ധ സംഘടനകളും വ്യാപാരികളും മെഗാ ശുചീകരണത്തില്‍ പങ്കാളികളായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കര്‍ശന നടപടികളെടുക്കാന്‍ തീരുമാനിച്ചത്. നിരീക്ഷണ ക്യാമറകളടക്കം സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്താനാണ് തീരുമാനം.
What's Your Reaction?






