പഹല്‍ഗാം ഭീകരാക്രമണം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രതിഷേധം നടത്തി 

പഹല്‍ഗാം ഭീകരാക്രമണം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രതിഷേധം നടത്തി 

Apr 25, 2025 - 13:11
 0
പഹല്‍ഗാം ഭീകരാക്രമണം: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രതിഷേധം നടത്തി 
This is the title of the web page

ഇടുക്കി: കശ്മീര്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിമാലിയില്‍ പ്രതിഷേധം നടത്തി. പ്രതിഷേധ സൂചകമായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തുകയും പാക്കിസ്ഥാന്‍ പതാക കത്തിക്കുകയും ചെയ്തു. കശ്മീരിലെ കൂട്ടകുരുതി അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് സംസാരിച്ചവര്‍ പറഞ്ഞു. ജില്ലാ കാര്യവാഹ് എ വി ബാബു, ഘണ്ഡ് സംഘചാലക് എം പി ജയന്‍, താലൂക്ക് കാര്യവാഹ് എ പി ശെല്‍വന്‍, ബിഎംഎസ്  മേഖലാ സെക്രട്ടറി സുബാഷ്, മേഖലാ പ്രസിഡന്റ് ബിനീഷ്, സേവാഭാരതി സംഘടനാ സെക്രട്ടറി രാമചന്ദ്രന്‍, ബി മനോജ് കുമാര്‍, ബിജുമോന്‍ പി കെ, ബിനോയി മാമലശേരി എന്നിവര്‍  നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow