ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ സി ടി സ്‌കാനിങ് മെഷീന്‍ വീണ്ടും തകരാറില്‍ 

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ സി ടി സ്‌കാനിങ് മെഷീന്‍ വീണ്ടും തകരാറില്‍ 

Oct 30, 2026 - 12:21
 0
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ സി ടി സ്‌കാനിങ് മെഷീന്‍ വീണ്ടും തകരാറില്‍ 
This is the title of the web page

ഇടുക്കി: ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സി ടി സ്‌കാനിങ് മെഷീന്‍ വീണ്ടും പണിമുടക്കി. രണ്ട് മാസത്തിലേറെ പ്രവര്‍ത്തന രഹിതമായിരുന്ന മെഷീന്‍ പരാതികളെത്തുടര്‍ന്ന് സെപ്റ്റംബറിലാണ് പ്രവര്‍ത്തനക്ഷമമമാക്കിയത്. എന്നാല്‍ ഒരുമാസത്തിനകം വീണ്ടും തകരാറിലായി. ഇതോടെ സ്‌കാനിങ്ങിനായി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.  മെഷീനുകളുടെ തകരാറുകള്‍ക്കുപുറമെ ആശുപത്രിയിലെ അശാസ്ത്രീയമായ ക്രമീകരണങ്ങളും രോഗികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് താഴെയുള്ള പഴയ കെട്ടിടത്തിലാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ ഒ.പിയാകട്ടെ മുകളിലെ പുതിയ ബ്ലോക്കിലും. അനങ്ങാന്‍പോലും കഴിയാത്ത രോഗികളെ പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തേക്ക് എത്തിക്കാന്‍ ഓരോ തവണയും ആംബുലന്‍സ് വിളിക്കേണ്ട അവസ്ഥയിലാണ് കൂട്ടിരിപ്പുകാര്‍. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനക്ഷമമായ എക്‌സ്-റേ യൂണിറ്റ് നിലവിലുണ്ടെങ്കിലും, ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ഇത് പൂട്ടിയിട്ടിരിക്കുകയാണ്. സിടി സ്‌കാനിന്റെ തകരാര്‍ കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നുമാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ താല്‍ക്കാലിക മിനുക്കുപണികളല്ല പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കുന്ന ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.
**

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow