സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: വുഷുവിൽ സ്വർണം 'ഇടി'ച്ചിട്ട് ആന്‍ഗ്രേസ്: വെങ്കല  നേട്ടവുമായി ജോര്‍ജിന്‍

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: വുഷുവിൽ സ്വർണം 'ഇടി'ച്ചിട്ട് ആന്‍ഗ്രേസ്: വെങ്കല  നേട്ടവുമായി ജോര്‍ജിന്‍

Oct 30, 2026 - 11:08
 0
സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: വുഷുവിൽ സ്വർണം 'ഇടി'ച്ചിട്ട് ആന്‍ഗ്രേസ്: വെങ്കല  നേട്ടവുമായി ജോര്‍ജിന്‍
This is the title of the web page

ഇടുക്കി: സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ വുഷുവില്‍ കട്ടപ്പന ഗവ. ട്രൈബല്‍ എച്ച്എസ്എസിലെ ആന്‍ഗ്രേസ് അജോ സ്വര്‍ണവും പാറത്തോട് സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ജോര്‍ജിന്‍ സാന്റി വെങ്കലവും കരസ്ഥമാക്കി. ഇരുവരും 19 വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തിലാണ് മത്സരിച്ചത്. ഇരുവരും വര്‍ഷങ്ങളായി വുഷു പരിശീലിച്ചുവരുന്നു. പ്ലസ്ടു വിദ്യാര്‍ഥികളാണ്. അഭിജിത്ത് ശിവന്‍, ജോസിന്‍ ജോയി, രാജ് ജേക്കബ് എന്നിവരാണ് പരിശീലകര്‍. ജനുവരിയില്‍ ഝാര്‍ഖണ്ഡില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ആന്‍ഗ്രേസ് മത്സരിക്കും. വാർത്താസമ്മേളനത്തിൽ രാജ് ജേക്കബ്, ടി എ സാൻ്റി എന്നിവർ പങ്കെടുത്തു.
​

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow