മയിലാടുംപാറ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ഉത്സവം സമാപിച്ചു
മയിലാടുംപാറ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ഉത്സവം സമാപിച്ചു
ഇടുക്കി: അണക്കര മയിലാടുംപാറ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. മേല്‍ശാന്തി കെ എസ് സുനില്‍കുമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുലാമാസത്തിലെ ശുക്ലപക്ഷത്തിലെ ഷഷ്ഠിനാളിലാണ് ആഘോഷം. സുബ്രഹ്‌മണ്യന്‍ ശൂരപത്മാസൂരനെ വധിച്ച ദിവസമാണെന്നാണ് ഐതീഹ്യം. 6 ദിവസത്തെ വ്രതം അനുഷ്ഠിച്ച് ഷഷ്ഠി ആചരിക്കുന്നതിലൂടെ ദീര്‍ഘായുസ്, വിദ്യ, സത്പുത്ര ലാഭം, രോഗമുക്തി എന്നിവ നേടാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രം പ്രസിഡന്റ് കെ ജെ വിനോദ് ഭദ്രദീപം തെളിച്ചു. തുടര്‍ന്ന് ഷഷ്ഠി പൂജ അഷ്ടോത്തര ശതനാമസ്തോത്ര അര്‍ച്ചന, ഭാഗ്യസൂക്താര്‍ച്ചന, പുരുഷസൂക്താര്‍ച്ചന, കുമാര സൂക്തര്‍ച്ചന എന്നിവയ്ക്കുശേഷം 108 കലശ പൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം എന്നിവയും നടന്നു. പ്രസന്നപൂജ, പ്രസാദമൂട്ട് എന്നിവയോടെയാണ് സമാപിച്ചു. എസ്എന്‍ഡിപി യോഗം ശാഖ പ്രസിഡന്റ് കെ ജെ വിനോദ്, സെക്രട്ടറി പി ജി സുരേന്ദ്രന്‍, വനിതാസംഘം പ്രസിഡന്റ് രാധാമണി വിശ്വന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

