ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചു: സി വി വര്‍ഗീസ് 

ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചു: സി വി വര്‍ഗീസ് 

Feb 27, 2026 - 16:30
 0
ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചു: സി വി വര്‍ഗീസ് 
This is the title of the web page

ഇടുക്കി: ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ജില്ലയുടെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ടാണ് പട്ടയ നടപടികള്‍ പൂര്‍ത്തീകരിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റവന്യു മന്ത്രി കെ. രാജനും മന്ത്രി റോഷി അഗസ്റ്റിനും നിയമപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മന്ത്രി പി രാജീവും ഒരുമിച്ചുനിന്നു. ചിന്നക്കനാല്‍ ഉള്‍പ്പെടെ സങ്കീര്‍ണമായ മേഖലകളില്‍ പോലും കഴിഞ്ഞ ദിവസം പട്ടയം നല്‍കാന്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊണ്ട് ജില്ലയോട് കാണിച്ച അനുകൂല നിലപാടുകള്‍ക്ക് ആഹ്ലാദസൂചകമായി മാര്‍ച്ച് എട്ടിന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കുമെന്നും അതോടൊപ്പം അന്നേദിവസം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും സി വി വര്‍ഗീസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow